ജൂലൈ 11ന് സംസ്ഥാനത്ത് കടകള്‍ അടച്ചിടും

Posted on: July 5, 2017 8:18 pm | Last updated: July 6, 2017 at 11:11 am

കൊച്ചി: ജി.എസ്.ടിയുടെ പേരില്‍ അനാവശ്യമായി കടകള്‍ പരിശോധിക്കുന്നത് നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടകളടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം.വാറ്റു പ്രകാരമുള്ള നികുതിയിലും ജിഎസ്ടി പ്രകാരമുള്ള നികുതിയിലും വില്‍പ്പന നടത്താന്‍ അനുവദിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.

വ്യാപാരികള്‍ വിലകൂട്ടി സാധനങ്ങള്‍ വില്‍ക്കുന്നുവെന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും വ്യാപാരികളോട് പൂര്‍ണ സഹകരണമെന്ന ധനമന്ത്രിയുടെ ഉറപ്പ് പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം.