കെ സുധാകരനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചു

Posted on: July 4, 2017 10:35 pm | Last updated: July 5, 2017 at 9:46 am

പാലക്കാട്: കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ കെ സുധാകരനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുന്നു. പാലക്കാട് ചെര്‍പ്പുളശേരിയിലെ ഒരു വീട്ടിലാണ് സുധാകരനെ തടഞ്ഞുവെച്ചിരിക്കുന്നത്. നെഹ്‌റു ഗ്രൂപ്പുമായി രഹസ്യ ചര്‍ച്ചയ്ക്ക് എത്തി എന്നാരോപിച്ചാണ് കെ സുധാകരനെ തടഞ്ഞുവെച്ചിരിക്കുന്നത്പാലക്കാട് ചെര്‍പ്പുളശേരിയിലെ ശങ്കരന്‍ എന്നയാളുടെ വീട്ടിലാണ് കെ സുധാകരനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുന്നത്. എല്‍ എല്‍ ബി വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റ കേസില്‍ സുധാകരന്‍ ഒത്തുതീര്‍പ്പിന് എത്തി എന്നാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തരുടെ ആരോപണം.

പി കെ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍, നെഹ്‌റു ഗ്രൂപ്പിന്റെ പി ആര്‍ ഓ എന്നിവരും മര്‍ദ്ദനം ഏറ്റ എല്‍ എല്‍ ബി വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ എന്നിവരും ഈ വീട്ടില്‍ എത്തിയിരുന്നു.
ഈ വിവരം അറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ഒത്തുതീര്‍പ്പ് ശ്രമം എന്നാരോപിച്ച് കെ സുധാകരനെ തടഞ്ഞുവെച്ചത്. അന്പതോളം വരുന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ശങ്കരന്റെ വീട് വളഞ്ഞത്‌