ജിഎസ്ടി: അമിത വില ഈടാക്കുന്നത് തടയാന്‍ കര്‍ശനനടപടി വേണമെന്ന് വിഎസ്

Posted on: July 4, 2017 8:39 pm | Last updated: July 4, 2017 at 8:39 pm

തിരുവനന്തപുരം: ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കിയ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അമിത വില ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജി.എസ്.ടിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ മോശമാക്കുന്ന സ്ഥിതിയുണ്ടാവാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.ജി.എസ്.ടി വന്നതോടെ വിലകൂടിയ സാധനങ്ങള്‍ക്ക് കൃത്യമായി വില വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍, കുറയേണ്ട സാധനങ്ങള്‍ക്ക് വില കുറച്ചിട്ടില്ല. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നതിനുള്ള പതിയ ഉപാധിയായി ജി.എസ്.ടിയെ മാറ്റുന്നത് അനുവദിക്കാന്‍ പാടില്ല.
ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന അവ്യക്തതകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.