നടിയെ അക്രമിച്ച കേസ്: ഉന്നത തലയോഗം തുടങ്ങി

Posted on: July 4, 2017 8:07 pm | Last updated: July 4, 2017 at 8:07 pm

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന്റെ ഉന്നതതല യോഗം ആരംഭിച്ചു. ആലുവ പൊലീസ് ക്ലബിലാണ് യോഗം ചേരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.കേസില്‍ ആരോപണ വിധേയരായ നടനെയടക്കം അഞ്ചു പേരെ അറസ്റ്റു ചെയ്യാനാണ് അടിയന്തര യോഗം ചേരുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച അനുമതി പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് വിവരം.