ഫേസ്ബുക്ക് പോസ്റ്റ്: നടന്‍ അജുവര്‍ഗീസിനെതിരെ കേസെടുത്തു

Posted on: July 3, 2017 6:46 pm | Last updated: July 3, 2017 at 9:32 pm

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയുടെ പേര് ഫേസ്ബുക്കില്‍ പരാമര്‍ശിച്ച നടന്‍ അജു വര്‍ഗീസിനെതിരെ പോലീസ് കേസെടുത്തു. എറണാംകുളം സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ നിര്‍ബന്ധിതമായി പ്രതിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ കുറിപ്പിലാണ് നടിയുടെ പേര് പരാമര്‍ശിച്ചത്. സംഭവം വിവാദമായതോടെ അജു പോസ്റ്റില്‍ നടിയുടെ പേര് പിന്‍വലിച്ച് മാപ്പ് പറഞ്ഞിരുന്നു.