Connect with us

First Gear

ജിഎസ്ടി: ഹോണ്ട കാറുകള്‍ക്ക് 1.31 ലക്ഷം രൂപ വരെ വില കുറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി: ജിഎസ്ടി നിലവില്‍ വന്നതിന് പിന്നാലെ ഹോണ്ട കാറുകള്‍ക്ക് 1.31 ലക്ഷം രൂപ വരെ വില കുറച്ചു. പ്രീമിയം എസ് യു വിയായ സിആര്‍വിക്ക് 1.31,663 രൂപയാണ് കുറച്ചത്.

ബ്രിയോ ഹാച്ച് ബാക്കിന് 12,279 രൂപയും അമേസിന് 14,825 രൂപയും കുറഞ്ഞു. ജാസിന് 10,031 രൂപയും അടുത്തിടെ അവതരിപ്പിച്ച ഡബ്ല്യൂആര്‍വി മോഡലിന് 10,064 രൂപയുമാണ് കുറച്ചത്. ഹോണ്ട സിറ്റിക്ക് 16,510 രൂപയുടെയും ബിആര്‍ വിക്ക് 30,387 രൂപയുടെയും കുറവുണ്ട്.

മുകളില്‍ പറഞ്ഞതെല്ലാം ഡല്‍ഹി എക്‌സ് ഷോറും വിലയാണ്.

 

Latest