സിദ്ദീഖ് പുറായിലിന്റെ സഹോദരന്‍ നാട്ടില്‍ നിര്യാതനായി

Posted on: July 3, 2017 6:23 pm | Last updated: July 3, 2017 at 6:23 pm

ദോഹ: ഏബ്ള്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഇന്‍കാസ് ഖത്വര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ സിദ്ദീഖ് പുറായിലിന്റെ ജ്യേഷ്ഠ സഹോദരനും ഖത്വറിലെ മുന്‍കാല പ്രവാസിയുമായിരുന്ന മുസ്തഫ സത്താര്‍ പുറായില്‍ (51 ) നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ചെറുവാടി സ്വദേശിയാണ്.

ഭാര്യ സുലൈഖ. സഫീര്‍ (അല്‍ ഏബ്ള്‍, ഖത്വര്‍), റസിയ, തസ്‌നി, സിറാജ്, ദില്‍ഷാദ്, റാഷിദ്, ദില്‍ഷ എന്നിവര്‍ മക്കളാണ്. പരേതനായ മുഹമ്മദ് പുറായില്‍, യഅ്ഖൂബ്, യൂസുഫ്, സുബൈര്‍, സൈനബ, ഉമ്മയ്യ, റുഖിയ, ആയിശുമ്മ, സക്കീന എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
പരേതനു വേണ്ടിയുള്ള മയ്യിത്ത് നിസ്‌കാരം ഇന്ന് മഗ്‌രിബിനു ശേഷം ഐന്‍ ഖാലിദ് അല്‍മന മസ്ജിദില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സത്താറിന്റെ നിര്യാണത്തില്‍ സിറാജ് ഖത്വര്‍ മാനേജ്‌മെന്റ് കമ്മിറ്റി അനുശോചിച്ചു.