രാജാവിനെ പടച്ചോനോളം പുകഴ്ത്തിയ കോളമിസ്റ്റിന്റെ പണി പോയി

Posted on: July 3, 2017 12:27 am | Last updated: July 3, 2017 at 12:27 am

റിയാദ്: സഊദി രാജാവിനെ പരിധി കടന്ന് പുകഴ്ത്തിയ എഴുത്തുകാരന് പണി പോയി. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനെ സ്രഷ്ടാവിനോട് ഉപമിച്ച റമളാന്‍ അല്‍ ഇനെന്‍സിയെന്ന കോളമിസ്റ്റിനെതിരെ നടപടി സ്വീകരിക്കാന്‍ രാജാവ് ഉത്തരവിടുകയായിരുന്നു. വെള്ളിയാഴ്ചത്തെ സഊദി ഡെയലി പത്രത്തിലാണ് രാജാവിനെ അതിരുകടന്ന് പുകഴ്ത്തിയത്.

സഊദി വാര്‍ത്ത പോര്‍ട്ടലായ സബ്ഖാണ് ഇക്കാര്യം പുറത്തുവിട്ടത്. സ്രഷ്ടാവായ അല്ലാഹു ഇബ്‌റാഹീം നബിയെ പുകഴ്ത്താനുപയോഗിച്ച വാചകങ്ങള്‍ ഉള്‍പ്പെടുത്തിയതിനാണ് കോളമിസ്റ്റിന് നടപടി നേരിടേണ്ടി വന്നത്. ഈ തലവാചകം കണ്ട് സല്‍മാന്‍ രാജാവ് ഞെട്ടിപ്പോയതായി ഇന്‍ഫര്‍മേഷന്‍ മന്ത്രി അവാദ് ബിന്‍ സ്വാലിഹ് അല്‍ അവാദ് വ്യക്തമാക്കി.