തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമണത്തിന് വിധേയമായ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണസംഘത്തെ മാറ്റിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. എഡിജിപി ബി സന്ധ്യയെ മാറ്റിയെന്ന പ്രചാരണം തെറ്റാണ്. അന്വേഷണസംഘങ്ങള്‍ തമ്മില്‍ ഏകോപനമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം അന്വേഷണത്തിന്റെ ഏകോപനത്തില്‍ പോരായ്മയില്ലെന്ന് വ്യക്തമാക്കി എഡിജിപി ബി സന്ധ്യ ഡിജിപിക്ക് കത്തുനല്‍കി.