Connect with us

Gulf

അപകടത്തില്‍പെട്ടവര്‍ക്ക് രക്ഷയായി എയര്‍ ആംബുലന്‍സ് റോഡില്‍ പറന്നിറങ്ങി

Published

|

Last Updated

അബുദാബി: അല്‍ ഐന്‍ റോഡില്‍ വാഹനാപകടത്തില്‍ പെട്ട മൂന്ന് പേരെ അബുദാബി എയര്‍ ആംബുലന്‍സ് എത്തി സമീപത്തെ ആശപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയിലെ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ സ്ത്രീയേയും എയര്‍ ആംബുലന്‍സ് രക്ഷപ്പെടുത്തി.

പരുക്കേറ്റവരെ തവാം, മഫ്‌റഖ് ആശപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഡല്‍മ ദ്വീപില്‍ പരുക്കേറ്റയാളെ രക്ഷിച്ച് അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.