Connect with us

Kerala

പി സി ജോര്‍ജിന്റെ തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തിരമായി പിടിച്ചെടുക്കണം: കേരള കോണ്‍ഗ്രസ്(എം)

Published

|

Last Updated

കോട്ടയം: മുണ്ടക്കയം ഹാരിസണ്‍ എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടിയ പി.സി.ജോര്‍ജ് എംഎല്‍എയുടെ തോക്ക് ആഭ്യന്തരവകുപ്പ് അടിയന്തിരമായി പിടിച്ചെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്(എം) സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. പിസി ജോര്‍ജിന് തോക്കു ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ റദ്ദാക്കണം. തോക്ക് ലൈസന്‍സ് ഉണ്ടെന്നു കരുതി ആര്‍ക്കെതിരെയും പ്രയോഗിക്കുന്നത് നിയമ ലംഘനവും കുറ്റകൃത്യവുമാണെന്നും നിയമ ലംഘനത്തിനെതിരെ പോലീസ് കേസെടുക്കണമെന്നും സ്റ്റീഫന്‍ ജോര്‍ജ് ആവശ്യപ്പെട്ടു.

പ്രതിഷേധവുമായി വന്ന തൊഴിലാളികളോട് തോക്കുണ്ടെന്നും വേണ്ടിവന്നാല്‍ താന്‍ വെടിവയ്ക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.