യൂറോ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പ്; സ്‌പെയിന്‍-ജര്‍മനി ഫൈനല്‍

Posted on: June 28, 2017 10:19 pm | Last updated: June 28, 2017 at 10:19 pm

ലണ്ടന്‍: യൂറോ അണ്ടര്‍ 21 ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനി-സ്‌പെയിന്‍ കലാശപ്പോരാട്ടം. ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ജര്‍മനി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. സ്‌പെയിന്‍ 3-1ന് ഇറ്റലിയെ കീഴടക്കി. നാളെ ഫൈനല്‍.
മുപ്പത്തഞ്ചാം മിനുട്ടില്‍ സെല്‍ക്കെയുടെ ഗോളില്‍ ജര്‍മനി ലീഡെടുത്തു. നാല്‍പ്പത്തൊന്നാം മിനുട്ടില്‍ ഗ്രെയിലൂടെ ഇംഗ്ലണ്ട് സമനില പിടിച്ചു. അമ്പതാം മിനുട്ടില്‍ അബ്രഹാമിന്റെ ഗോളില്‍ ഇംഗ്ലണ്ടിന് ലീഡ്. എഴുപതാം മിനുട്ടില്‍ പ്ലാറ്റെയുടെ ഗോളില്‍ ജര്‍മനി ഒപ്പമെത്തി. അധിക സമയത്തും സമനില തുടര്‍ന്നു.

ജര്‍മന്‍ ഗോള്‍ കീപ്പര്‍ പോളര്‍സ്‌ബെക്ക് രണ്ട് കിക്കുകള്‍ തടഞ്ഞ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ സാധ്യതകള്‍ അടച്ചു കളഞ്ഞു. ഇംഗ്ലണ്ടിന്റെ രണ്ടാം കിക്കെടുത്ത ടാമി അബ്രഹാമിന്റെ ഷോട്ട് പോളര്‍സ്‌ബെക്ക് തടഞ്ഞു. അഞ്ചാം കിക്കെടുത്ത നഥാന്‍ റെഡ്മന്‍ഡിന്റെ ഷോട്ട് ഗോള്‍ലൈന്‍ സേവ് നടത്തി പോളര്‍സ്‌ബെക്ക് ഹീറോയായി.
ഇംഗ്ലണ്ട് ഗോളി ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് ജര്‍മനിയുടെ യാനിക് ഗെര്‍ഹാഡിന്റെ കിക്ക് തടഞ്ഞ് മേല്‍ക്കൈ നല്‍കിയിരുന്നു. ജര്‍മനിയുടെ രണ്ടാമത്തെ കിക്കായിരുന്നു തടയപ്പെട്ടത്. എന്നാല്‍, ഇംഗ്ലണ്ടിന്റെരണ്ടാമത്തെ കിക്കും തടയപ്പെട്ടതോടെ ഷൂട്ടൗട്ട് ആവേശമായി.

അത്‌ലറ്റിക്കോ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ സോള്‍ നിഗ്വുസ് ഹാട്രിക്ക് ഹീറോ ആയതാണ് സ്‌പെയ്‌നിന് സെമി ജയം എളുപ്പമാക്കിയത്. 53, 65, 74 മിനുട്ടുകളിലായിരുന്നു സ്‌കോറിംഗ്. അമ്പത്തെട്ടാം മിനുട്ടില്‍ ഗാഗ്ലിയാര്‍ഡിനി ചുവപ്പ് കാര്‍ഡ് കണ്ടു. അറുപത്തിരണ്ടാം മിനുട്ടില്‍ ബെര്‍നാര്‍ഡെചി ഇറ്റലിക്കായി സ്‌കോര്‍ ചെയ്തു