കൊച്ചി: ദേശാഭിമാനി ചീഫ് സബ് എഡിറ്റര്‍ ടി എന്‍ സീന (46) നിര്യാതയായി. അത്താണിക്കടുത്ത് സൗത്ത് അടുവാശ്ശേരിയിലെ വസതിയില്‍ ഇന്ന് രാവിലെ 9.30നായിരുന്നു അന്ത്യം. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു.
ദേശാഭിമാനി തിരുവനന്തപുരം, കൊച്ചി യൂനിറ്റുകളില്‍ ജോലി ചെയ്തിട്ടുണ്ട്. തട്ടാരുപറമ്പില്‍ നാരായണന്‍, രത്‌നവല്ലി ദമ്പതികളുടെ മകളാണ്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് ഒക്കല്‍ ശ്മശാനത്തില്‍.