രക്ത ദാനം മഹാദാനം; മാതൃകയായി യുവാക്കള്‍

Posted on: June 25, 2017 8:48 pm | Last updated: June 25, 2017 at 8:45 pm

റാസ് അല്‍ ഖൈമ: റമസാന്റെ അവസാനത്തെ ‘പാപ മോചനത്തിന്റെ ‘ പത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ ജീവ കാരുണ്യത്തിനു പുതിയ ഒരു അര്‍ത്ഥതലം നല്‍കി കൊണ്ട് രക്തദാനം നടത്തി.

ജീവ കാരുണ്യ രംഗത്ത് നിശബ്ദ സേവനം നടത്തുന്ന റാക് പൊതുമരാമത്തു വകുപ്പിലെ ജീവനക്കാരാരുടെ സംഘടനയായ റാക് ലയണ്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബും റാക് യുവാകല സാഹിതിയും ചേര്‍ന്ന് നടത്തിയ ഈ കാരുണ്യ പ്രവൃത്തി ലോക രക്തദാന ദിനത്തില്‍ റാക് സാഗര്‍ ഹോസ്പിറ്റലിലാണ് നടന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി നടന്നു വരുന്ന രക്ത ധാനത്തില്‍ കൂടുതല്‍ ആളുകള്‍ താല്പര്യത്തോടെ മുന്നോട്ടു വരുന്നത് ഞങ്ങള്ക്ക് വലിയ പ്രചോദനമായിട്ടുണ്ടെന്ന് യുവകലാ സാഹിതി സെക്രട്ടറി സന്ദീപ് വെള്ളാല്ലൂരും ക്ലബ് കോര്‍ഡിനേറ്റര്‍ സജി ഫിലിപ്പും പറഞ്ഞു.

സാഗര്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബേങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ കൗല അലി അല്‍ തയ്യരി, ഐ ആര്‍ സി ജനറല്‍ സെക്രട്ടറി അഡ. നജുമുദീന്‍, സബീല്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് മാനേജര്‍ ശ്രീജിത്ത് പള്ളിക്കുടത്ത് സന്നിഹിതരായിരുന്ന ക്യാമ്പില്‍ ലൈജു, ജ്യോതിഷ്, ഷിജു സുരേന്ദ്രന്‍, ജുനൈദ്, ശ്രീകാന്ത് നേതൃത്വം നല്‍കി.