Kerala
സംവിധായകൻ കെആർ മോഹൻ അന്തരിച്ചു

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാനും സംവിധായകനുമായ കെ ആര്‍ മോഹന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം നാളെ സ്വദേശമായ തൃശൂര്‍ ചാവക്കാട്ട് സംസ്‌കരിക്കും.
സമാന്തര സിനിമാ മേഖലയില്‍ ശക്തമായ സാന്നിധ്യം കാഴ്ചവെച്ചയാളാണ് മോഹന്‍. അശ്വത്ഥാമ, സ്വരൂപം, പുരുഷാര്‍ഥം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1987ല്‍ മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടി.
---- facebook comment plugin here -----