Connect with us

Kerala

ഞായറും തിങ്കളും മെട്രോയില്‍ എട്ടു ട്രെയിന്‍ സര്‍വീസ് നടത്തും

Published

|

Last Updated

കൊച്ചി:ഞായറും തിങ്കളും കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്കായി കെഎംആര്‍എല്‍ അധികൃതരുടെ പത്രക്കുറിപ്പ്. ആലുവപാലാരിവട്ടം റൂട്ടില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും എട്ടു ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി. രാവിലെ ആറു മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്തുന്ന കൊച്ചി മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതലേ ഓടിത്തുടങ്ങുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ സര്‍വീസുകള്‍ക്കുള്ള ഇടവേള ഏഴു മിനിട്ടായും കുറച്ചിട്ടുണ്ട്.

Latest