പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് ചൊവ്വാഴ്ച ;ക്ലാസുകള്‍ വ്യാഴാഴ്ച ആരംഭിക്കും

Posted on: June 24, 2017 8:16 pm | Last updated: June 25, 2017 at 11:07 am

തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാമത്തെ അലോട്ട്‌മെന്റ് ചൊവ്വാഴ്ച രാവിലെ 10 ന് പ്രസിദ്ധീകരിക്കും.വിശദാംശങ്ങള്‍  www.hscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുളള പ്രവേശനം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും അതത് സ്‌കൂളുകളില്‍ ഫീസടച്ച് ബുധനാഴ്ച വൈകുന്നേരെ അഞ്ചിന് മുമ്പ് പ്രവേശനം നേടണം. വ്യാഴാഴ്ച മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ ആറ് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ നിലവിലുളള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കണം.