Connect with us

Health

വാതരോഗങ്ങൾ വരാതിരിക്കാന്‍ ഇവ പതിവാക്കൂ

Published

|

Last Updated

വാതം, പിത്തം, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രം രോഗങ്ങളെ തരംതിരിച്ചിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് അനുഭവപ്പെടുന്നത് വാതരോഗമാണ്. വാതം പ്രധാന ദോഷമായി വരുന്ന 80 ശതമാനം രോഗങ്ങളുണ്ട്. പിത്ത രോഗങ്ങള്‍ 40ഉം കഫ രോഗങ്ങള്‍ 20ഉം മാത്രമേ ഉള്ളൂ.

ചില കാര്യങ്ങള്‍ ജീവിതത്തില്‍ ശീലമാക്കിയാല്‍ വാതരോഗങ്ങള്‍ പിടിപെടുന്നത് ഒഴിവാക്കാമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നിത്യേന എണ്ണ തേച്ച് കുളിക്കുന്നത് വാതരോഗം വരുന്നത് തടയും. തലയിലും ചെവിയിലും കാല്‍പാദങ്ങളിലും എണ്ണ തേക്കണമെന്ന് വൈദ്യന്മാര്‍ പറയുന്നു.

മലമൂത്ര വിസര്‍ജനം തടഞ്ഞുവെക്കാതിരിക്കുക, രാത്രി കൃത്യസമയത്ത് ഉറങ്ങാന്‍ ശീലിക്കുക, ആഹാരം ചൂടോടെ ഭക്ഷിക്കുക, വറുത്തതും പൊരിച്ചതുമായ ജലാംശം ഇല്ലാത്ത ആഹാര സാധനങ്ങള്‍ ഒഴിവാക്കുക, നാരുകള്‍ ചേര്‍ന്ന ആഹാര പദാര്‍ഥം പതിവാക്കുക, ഫാന്‍/എസി തുടങ്ങിയവയുടെ കാറ്റ് ഒഴിവാക്കുക, സിഗരറ്റും മറ്റു ലഹരി വസ്തുക്കളും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും വാതരോഗം വരുന്നത് തടയും.

Latest