ആസ്‌ത്രേലിയന്‍ ഓപണ്‍: സിന്ധു പുറത്ത്; ശ്രീകാന്ത് സെമിയില്‍

Posted on: June 23, 2017 3:34 pm | Last updated: June 23, 2017 at 3:34 pm

മെല്‍ബണ്‍: ഇന്ത്യയുടെ പിവി സിന്ധു ആസ്‌ത്രേലിയന്‍ ഓപണ്‍ സീരീസ് ബാഡ്മിന്റണിന്റെ സെമി കാണാതെ പുറത്ത്. വനിതാ വിഭാഗം സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനോട് മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 21-10, 20-22, 16-21.

ആദ്യ ഗെയിം അനായാസം ജയിച്ച സിന്ധു, പിന്നിട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ എതിരാളിക്കു മുമ്പില്‍ പതറുകയായിരുന്നു.

നേരത്തെ, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലെ ഇന്ത്യന്‍ പോരാട്ടത്തില്‍ സായ് പ്രണീതിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ശ്രീകാന്ത് സെമിയില്‍ കടന്നത്. സ്‌കോര്‍: 25-23, 21-17.

ഈ വര്‍ഷം നടന്ന സിംഗപ്പൂര്‍ ഓപണ്‍ ഫൈനലില്‍ സായ് പ്രണീതിനോടേറ്റ തോല്‍വിക്ക് മധുര പ്രതികാരം കൂടിയായി ശ്രീകാന്തിന് ജയം.