സ്വകാര്യ ചടങ്ങുകളില്‍ മദ്യമാകാം: ഹൈക്കോടതി

Posted on: June 23, 2017 12:20 pm | Last updated: June 23, 2017 at 9:00 pm

കൊച്ചി: സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി. വീടുകളിലെ ചടങ്ങില്‍ മദ്യം ഉപയോഗിച്ചാല്‍ ഉദ്യോഗസ്ഥര്‍ ഉടപെടരുതെന്നും അനുവദനീയമായ അളവില്‍ മദ്യം സൂക്ഷിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വകാര്യ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നിലവില്‍ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് ലൈസന്‍സ് ആവശ്യമാണ്.