Connect with us

Kerala

സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

Published

|

Last Updated

തിരുവനന്തപുരം: കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. അക്രമങ്ങള്‍ക്ക് പിന്നില്‍ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നാണ് കെ.എസ്.യു ആരോപിച്ചു.

ആലപ്പുഴയിലും ഹരിപ്പാടും ഇന്ന് കെ.എസ്.യു ജനറല്‍ സെക്രട്ടറി റോഷിനെയും ഹരികൃഷ്ണനെയും വീട്ടില്‍ കയറി മര്‍ദിക്കുകയും ചെയ്തിരുന്നു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ഗുണ്ടായിസത്തിനെതിരെയാണ് ഈ വിദ്യാഭ്യാസ ബന്ദെന്ന് കെ.എസ്.യു നേതാക്കള്‍ അറിയിച്ചു.

Latest