Kerala
കോഴിക്കോട് ഫറോക്കില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഫറോക്കില്‍ കെഎസ്ആര്‍ടിസി ബസും സ്‌കൂള്‍ ബസും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്ക്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഭവന്‍സ് സ്‌കൂളിന്റെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ മോഡേണ്‍ ബസാറിന് സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----