Kerala
മൊസൂളിലെ ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി തകര്‍ത്തു

ഇര്‍ബില്‍ (ഇറാഖ്): മൊസൂളിലെ ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി തകര്‍ക്കപ്പെട്ടു. കഴിഞ്ഞ ദിവസം ഇസിലും അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പള്ളി തകര്‍ക്കപ്പെട്ടത്. ഇസില്‍ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി ഖലീഫയായി പ്രഖ്യാപനം നടത്തിയ ഗ്രേറ്റ് മോസ്‌ക് ഓഫ് അല്‍ നൂറി 800 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ഇതിന് സമീപമുള്ള അല്‍- ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടു. 1172ല്‍ പണികഴിക്കപ്പെട്ട ഹദ്ബ ഇഖാറിന്റെ പിസ ടവര്‍ എന്നാണ് അറിയപ്പെട്ടത്. 2014ല്‍ ആണ് ബാഗ്ദാദി നൂറി മോസ്‌കില്‍ വെച്ച് സ്വയം ഖലീഫയായി പ്രഖ്യാപിച്ചത്. മോസ്‌ക് തകര്‍ത്തത് സഖ്യസേനയാണെന്ന് ഇസില്‍ ആരോപിക്കുന്നു. എന്നാല്‍, പള്ളി തകര്‍ത്തത് ഇസില്‍ തന്നെയെന്ന് സഖ്യസേന ആരോപിച്ചു.
---- facebook comment plugin here -----