Connect with us

Kerala

നികുതി സ്വീകരിച്ചില്ല: കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

പേരാമ്പ്ര: കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസിലാണ് പുരയിടത്തില്‍ ജോയി എന്ന തോമസിനെയാണ് വില്ലേജ് ഓഫീസിന്റെ ഗ്രില്ലില്‍ തൂങ്ങി മരിച്ച നിലയില്‍ രാത്രി ഒമ്പതരയോടെ നാട്ടുകാര്‍ കണ്ടത്.
പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തിയെങ്കിലും കലക്ടറോ കൊയിലാണ്ടി തഹസില്‍ദാരോ എത്തിയ ശേഷം ഇന്‍ക്വസ്റ്റ് മതിയെന്ന് പറഞ്ഞ് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ ഒരു വര്‍ഷം മുമ്പ് ജോയിയും ഭാര്യയും ചെമ്പനോട വില്ലേജ് ഓഫീസിനു മുമ്പില്‍ നിരാഹാര സമരം നടത്തിയിരുന്നു.

രാഷ്ട്രീയക്കാരും ജനപ്രതിനിധികളും ഇടപെട്ടതിനെ തുടര്‍ന്ന് താത്കാലികമായി നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറായി. എന്നാല്‍ പ്രശ്‌നം പൂര്‍ണമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജോയിയും കുടുംബവും പിന്നീട് വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും വില്ലേജ് അധികൃതര്‍ പാടെ അവഗണിക്കുകയായിരുന്നുവത്രെ. ഇതിലുള്ള മനോവിഷമം ഇയാള്‍ നേരത്തെ പലരോടും പ്രകടിപ്പിച്ചിരുന്നതായും പറയുന്നു.

Latest