Connect with us

National

കശ്മീരില്‍ സൈന്യം മൂന്ന് ലശ്കര്‍ ഭീകരരെ വധിച്ചു

Published

|

Last Updated

ജമ്മു: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലശ്കര്‍ ഇ ത്വയ്യിബ ഭീകരര്‍ കൊല്ലപ്പെട്ടു. കാകപ്പോറ മേഖലയിലെ ജനവാസ കേന്ദ്രത്തില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ആറ് മണിക്കൂറോളം നീണ്ടുനിന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭീകരരുടെ കൈയില്‍നിന്ന് രണ്ടു റൈഫിളും കണ്ടെത്തി. ഏറ്റുമുട്ടലില്‍ ഒരു മേജര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തി മേഖലയിലെ വിവിധയിടങ്ങളില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ സംശയത്തെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്.