Connect with us

Kerala

എന്‍ജിനീയറിംഗ് :ഷാഫില്‍ മഹീന് ഒന്നാം റാങ്ക്; ആദ്യ പത്ത് റാങ്കും ആണ്‍കുട്ടികള്‍ക്ക്

Published

|

Last Updated

ഒന്നാം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ഷാഫീല്‍ മഹീന്‍.

തിരുവനന്തപുരം: എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. കോഴിക്കോട് സ്വദേശി ഷാഫില്‍ മഹീനാണ് ഒന്നാം റാങ്ക്. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശിന് രണ്ടാം റാങ്കും അഭിലാഷ് ഷാറിന് മൂന്നാം റാങ്കും ലഭിച്ചു. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ക്കാണ്.

ജെഇഇ പരീക്ഷയിലും ഷാഫില്‍ മഹീന്‍ ഉന്നത വിജയം നേടിയിരുന്നു. ജെഇഇയില്‍ ദേശീയതലത്തില്‍ ഷാഫിലിന് എട്ടാം റാങ്ക് ആയിരുന്നു.
www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ റാങ്ക് വിവരം ലഭ്യമാകും.
പരീക്ഷയുടെ സ്‌കോര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Latest