ഐസിസി ഏകദിന റാങ്കിംഗില്‍ പാക്കിസ്ഥാന്‍ നില മെച്ചപ്പെടുത്തി: ഇന്ത്യ മൂന്നാമത്

Posted on: June 20, 2017 10:31 am | Last updated: June 20, 2017 at 5:12 pm

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ പാക്കിസ്ഥാന്‍ ഐസിസി ഏകദിന റാങ്കിംഗില്‍ നില മെച്ചപ്പെടുത്തി. എട്ടാം സ്ഥാനത്തായിരുന്ന അവര്‍ പുതിയ റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്കെത്തി. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളിയാണ് ആറാം സ്ഥാനത്തേയ്ക്ക് പാക്കിസ്ഥാന്‍ എത്തിയത്.

ബംഗ്ലാദേശ് ഏഴും ശ്രീലങ്ക എട്ടാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഫൈനലില്‍ തോറ്റെങ്കിലും ഇന്ത്യ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ബാറ്റ്‌സ്മാന്‍മാരില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തു തുടരുകയാണ്. 10ാം സ്ഥാനത്തുള്ള ശിഖര്‍ ധവാന്‍ മാത്രമാണ് കോഹ്‌ലിയെ കൂടാതെ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം.