പുതുവൈപ്പ്; സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ: ജി സുധാകരന്‍

Posted on: June 20, 2017 10:09 am | Last updated: June 20, 2017 at 2:59 pm

കൊച്ചി: പുതുവൈപ്പിനില്‍ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ നടക്കുന്ന സമരം ജനകീയമാണോ അല്ലയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് മന്ത്രി സുധാകരന്‍. താന്‍ ഒറ്റയ്ക്ക് പറയേണ്ട കാര്യമല്ല ഇത്. ഗ്യാസ് എല്ലാവര്‍ക്കും ആവശ്യമുളളതാണ്. സമരത്തിന് എതിരായോ അനുകൂലമായോ സംസാരിക്കാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നം തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞത്. ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ കേരളത്തില്‍ പാചകവാതക പ്രശ്‌നം ഉണ്ടാകും. സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് പാചകവാതകം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടുളള സംഭവങ്ങളാണ് ഉണ്ടായിട്ടുളളതെന്നും ജി സുധാകരന്‍ പ്രതികരിച്ചു.