Connect with us

Gulf

എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, അപേക്ഷയുമായി അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ

Published

|

Last Updated

അബുദാബി: തടവറയില്‍ കഴിയുന്ന ഭര്‍ത്താവിനെ രക്ഷിക്കണമെന്നാവശ്യവുമായി വാണിജ്യ പ്രമുഖന്‍ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര. കഴിഞ്ഞ 21 മാസമായി ദുബൈയില്‍ തടവറയില്‍ കഴിയുന്ന രാമചന്ദ്രനെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വീല്‍ ചെയറില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2015 ആഗസ്റ്റ് 23നാണ് ചെക്ക് കേസില്‍ ദുബൈ പോലീസ് അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റു ചെയ്തു ജയിലിലടക്കുന്നത്. ഭര്‍ത്താവ് ജയിലിലായതോടെ 68 വയസുള്ള ഇന്ദിര രാമചന്ദ്രന് ഏകാന്തതയും സുഖമില്ലായ്മയും അനുഭവപ്പെടുന്നതായി അവര്‍ വ്യക്തമാക്കി. ഇന്ദിരയുടെ ജീവിത രീതി ആകെ തകിടം മറിഞ്ഞു, താമസിക്കുന്ന ഫഌറ്റിന് വാടക പോലും കൊടുക്കുവാന്‍ കഴിയാതെ അവര്‍ കഷ്ടപ്പെടുകയാണ്. 3.4 കോടി ദിര്‍ഹമിന്റെ ചെക്ക് കേസിലാണ് രാമചന്ദ്രനെ പോലീസ് അറസ്റ്റു ചെയ്തത്. അറ്റ്‌ലസ് രാമചന്ദ്രനെ അറസ്റ്റു ചെയ്തപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബങ്ങള്‍ അതുകൊണ്ട് തന്നെ രാമചന്ദ്രന്റെ കുടുംബം ഇതുവരെ ബുദ്ധിമുട്ടുകള്‍ ആരെയും അറിയിച്ചിരുന്നില്ല. “”ബേങ്കുകള്‍ തന്നെ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി, ഞാന്‍ ശാരീരികമായും മാനസികമായും തകര്‍ന്നിരുന്നു എന്തുചെയ്യണമെന്ന്, അല്ലെങ്കില്‍ ആരെ വിളിക്കണം എന്ന് എനിക്കറിയില്ലായിരുന്നു””, ഇന്ദിര രാമചന്ദ്രന്‍ പറയുന്നു. എന്നാല്‍ ഭര്‍ത്താവ് ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നും ഇന്ദിര പറഞ്ഞു. മസ്‌കത്തിലെ രണ്ട് ആശുപത്രികള്‍ വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍, ഇതുവഴി 3.5 കോടി ദിര്‍ഹം സമാഹരിച്ചു ഇത് ഉപയോഗിച്ച് കടങ്ങള്‍ ഒരു പരിധിവരെ തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.

 

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest