കത്ത് വ്യാജം; ആധാരം ആധാറുമായി ബന്ധിപ്പിക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: June 19, 2017 2:08 pm | Last updated: June 19, 2017 at 5:17 pm


ന്യൂഡല്‍ഹി: ആധാരം ആധാറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 1950ന് ശേഷമുള്ള മുഴുവന്‍ വസ്തു ആധാരവും ആഗസ്റ്റ് 14നകം ആധാറുമായി ബന്ധിപ്പിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ കത്ത് വ്യാജമാണെന്ന് കേന്ദ്രം വ്യക്തമാക്കി.