പുതുവൈപ്പിലെ പോലീസ് നടപടി തെറ്റെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; സമരങ്ങള്‍ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ല

Posted on: June 19, 2017 11:52 am | Last updated: June 19, 2017 at 2:20 pm

തിരുവനന്തപുരം: പുതുവൈപ്പിലെ പോലീസ് നടപടി തെറ്റെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. സമരങ്ങള്‍ അടിച്ചമര്‍ത്തുന്നത് സര്‍ക്കാര്‍ നിലപാടല്ല. എല്‍പിജി പ്ലാന്റ് നിര്‍മാണം നിര്‍ത്തുമെന്ന് ഉറപ്പുനല്‍കിയിരുന്നില്ല. താന്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ തെറ്റയാണ് വ്യാഖ്യാനിച്ചതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളടക്കമുള്ള സമരക്കാരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.