രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസ നേര്‍ന്ന് മോദി

Posted on: June 19, 2017 9:54 am | Last updated: June 19, 2017 at 1:42 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസ നേര്‍ന്നു. രാഹുലിന്റെ ദീര്‍ഘായുസ്സിനായി പ്രാര്‍ഥിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു. രാഹുലിന്റെ 47ാം ജന്മദിനമാണിന്ന്. മുത്തശ്ശിക്കൊപ്പം അവധിക്കാലം ചെലവഴിക്കുന്ന രാഹുല്‍ ഇപ്പോള്‍ ഇറ്റലിയിലാണ്. രാഹുല്‍ എപ്പോള്‍ തിരിച്ചെത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ക്ക് വ്യക്തതയില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടക്കമുള്ള നിര്‍ണായക വേളയില്‍ രാഹുല്‍ വിദേശത്തേക്ക് പോയത് പാര്‍ട്ടിക്കുള്ളിലും വിമര്‍ശനത്തിനിടയാക്കിയിരുന്നു.