Connect with us

Kerala

കുമ്മനത്തിന്റെ മെട്രോ യാത്ര: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉത്തരം പറയണമെന്ന് പിടി തോമസ്

Published

|

Last Updated

തിരുവനന്തപുരം: ഉദ്ഘാടനത്തിനിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മെട്രോയില്‍ യാത്രചെയ്തത് ദൂരൂഹമെന്ന് പിടി തോമസ് എംഎല്‍എ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഉത്തരം പറയണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. കുമ്മനത്തിന്റെ മെട്രോ യാത്ര സംബന്ധിച്ച് വിവാദത്തിനില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.

കുമ്മനത്തിന്റെ മെട്രോ യാത്ര സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ഇരിക്കാന്‍ കുമ്മനത്തിന് ഔദ്യോഗികമായി എന്ത് സ്ഥാനമാണ് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മോദിക്കൊപ്പം കൂടിയ എട്ടികാലി മമ്മൂഞ്ഞാണ് കുമ്മനമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ജനപ്രതിനിധിയോ ഭരണഘടനാ പദവികളോ ഇല്ലാത്ത കുമ്മനം രാജശേഖരനെ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും കേന്ദ്രമന്ത്രിക്കുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചത് ഗുരുതരമായ തെറ്റും പിഴവുമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest