പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ബീഫ് ഫെസ്റ്റിവല്‍ നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Posted on: June 17, 2017 12:33 pm | Last updated: June 17, 2017 at 2:46 pm
SHARE

കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനസമയത്ത് ബീഫ് ഫെസ്റ്റിവല്‍ നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ബീഫ് പാചകം ചെയ്ത് പ്രതിഷേധിക്കാനായിരുന്നു പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍, ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here