ഇന്തോനേഷ്യന്‍ ഓപണ്‍: ഒളിമ്പിക്‌സ് ചാമ്പ്യനും വീണു; പ്രണോയ്, ശ്രീകാന്ത് സെമിയില്‍

Posted on: June 16, 2017 5:03 pm | Last updated: June 16, 2017 at 8:10 pm

ജക്കാര്‍ത്ത: ഇന്ത്യയുടെ എച്ച് എസ് പ്രണോയിയും കിഡംബി ശ്രീകാന്തും ഇന്തോനേഷ്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 21-18, 16-21, 21-19. ചൈനീസ് തായ്‌പെയ് യുടെ സു വെയ് വാംഗിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് അവസാന നാലില്‍ ഇടം കണ്ടെത്തിയത്. സ്‌കോര്‍: 21-15, 21-14 .ലോക മൂന്നാം നമ്പര്‍ ലീ ചോംഗ് വിയെ നേരിട്ട ഗെയിമുകള്‍ക്ക് അട്ടിമറിച്ചാണ് പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇരുപത്തൊമ്പതാം റാങ്കുകാരനായ പ്രണോയ് 21-10, 21-8ന് ആധികാരിക ജയമാണ് മുന്‍ ലോക ഒന്നാം നമ്പര്‍താരത്തിനെതിരെ നേടിയത്. ഒളിമ്പിക്‌സില്‍ മൂന്ന് തവണ വെള്ളി മെഡല്‍ ജേതാവാണ് ലി ചോംഗ് വി.