ബേങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി

Posted on: June 16, 2017 4:03 pm | Last updated: June 16, 2017 at 9:29 pm

ന്യൂഡല്‍ഹി: ബേങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 31നകം നിലവിലുള്ള അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം. പുതിയ അക്കൗണ്ട് തുറക്കാനും 5000 മുതലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാണ്. അധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബേങ്ക് അക്കൗണ്ടുകള്‍ അസ്ഥിരമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കള്ളപ്പണ ഇടപാട് തടയുക എന്നത് ലക്ഷ്യമിട്ടാണ് കേന്ദ്രത്തിന്റെ നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. ആധാര്‍കാര്‍ഡ് എല്ലാ കാര്യത്തിലും നിര്‍ബന്ധമാക്കരുതെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ബേങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത്.