സഊദിയില്‍ പൊതുമാപ്പില്‍ രാജ്യം വിട്ടവര്‍ പുതിയ വിസയില്‍ തിരിച്ചെത്താന്‍ തുടങ്ങി

Posted on: June 15, 2017 11:55 pm | Last updated: June 15, 2017 at 11:55 pm

ജിദ്ദ: ‘നിയമ ലംഘകരില്ലാത്ത രാജ്യം ‘കാംപയിന്‍ പ്രകാരം നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് രാജ്യത്ത് നിന്നും പുറത്ത് പോയ വിദേശികളില്‍ നാലായിരത്തിലധികം പേര്‍ നിയമപ്രകാരം പുതിയ വിസകളില്‍ സൗദിയില്‍ തിരിച്ചെത്തിയതായി ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്യ അറിയിച്ചു.

റമളാന്‍ അവസാനത്തോടെ തീരുന്ന പൊതുമാപ്പ് ആനുകൂല്യം ഉപയോഗിച്ച് രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസകളില്‍ സഊദിയിലേക്ക് വരുന്നതിനു യാതൊരു തടസ്സങ്ങളുമുണ്ടാകില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.

പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഒരു ലക്ഷത്തി പതിനായിരം പേര്‍ രാജ്യം വിട്ട് പോയി. നാലു ലക്ഷത്തി പതിനയ്യായിരം പേര്‍ രാജ്യം വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.