Connect with us

International

കാര്‍ഷിക മേഖലയിലെ സഹകരണത്തിനായുള്ള ഇന്ത്യ-ഫലസ്തീന്‍ ധാരണാപത്രത്തിന് അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ സഹകരണത്തിന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രാലയവും ഫലസ്തീന്‍ കൃഷി മന്ത്രാലയവും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

2017 മേയില്‍ ഫലസ്തീന്‍ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് ധാരണാപത്രം ഒപ്പുവച്ചത്. കാര്‍ഷിക ഗവേഷണം, വെറ്റേനറി, ഫലസ്തീനിലെ വെറ്റേനറിസേവനങ്ങള്‍, മൃഗങ്ങളുടെ ആരോഗ്യം എന്നിവയില്‍ ശേഷി വര്‍ധിപ്പിക്കല്‍, ജലസേചനം, കാലാവസ്ഥാ വ്യതിയാനം എന്നീരംഗങ്ങളിലെ സഹകരണത്തിനാണ് ധാരണാപത്രം ലക്ഷ്യമിടുന്നത്. സസ്യങ്ങളുടെയും മണ്ണിന്റെയും പോഷകഗുണം, സാനിറ്ററി, ഫൈറ്റോസാനിറ്ററി നിയമനിര്‍മാണങ്ങള്‍, സസ്യസംരക്ഷണം, മൃഗസംരക്ഷണം, ആധുനിക ജലസേചന സാങ്കേതിക വിദ്യകള്‍ മുതലായവയില്‍ പരസ്പരം അനുഭവം പങ്കുവയ്ക്കല്‍, പരിശീലനം, ശേഷി വര്‍ധനവ് എന്നിവയും ധാരണാപത്രത്തിന്റെ പരിധിയില്‍വരും.
സഹകരണത്തിനുള്ള മാര്‍ഗരേഖയും കര്‍മ പദ്ധിതിയും തയ്യാറാക്കുന്നതിന് കാര്‍ഷിക സ്റ്റീയറിംഗ് സമിതിക്ക് രൂപം നല്‍കും