Connect with us

International

ചാമ്പ്യന്‍സ് ട്രോഫി : സെമി ഫൈനലില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം

Published

|

Last Updated

കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ ജയത്തിത്തോടെ പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലില്‍ കടന്നു. ജയിക്കാന്‍ 50 ഓവറില്‍ 212 റണ്‍സ് മാത്രം മതിയായ പാകിസ്താന്‍ 37.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് സ്വന്തം പിച്ചില്‍ നിശ്ചിത അമ്പതോവറില്‍ 211 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. നിശ്ചിത അമ്പതോവര്‍ കഴിയാന്‍ ഒരു പന്ത് മാത്രം ശേഷിക്കെയാണ് അവര്‍ ഓള്‍ഔട്ടായത്.56 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ്‌സ്‌കോറര്‍. ഓപ്പണര്‍ ബെയര്‍സ്‌റ്റോ 57 പന്തില്‍ നിന്ന് 43 ഉം മോര്‍ഗന്‍ 33 ഉം സ്‌റ്റോക്‌സ് 34 ഉം റണ്‍സെടുത്തു. വന്‍ തകര്‍ച്ചയ്ക്കിടെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച മോര്‍ഗനും സ്‌റ്റോക്‌സുമാണ് ഇംഗ്ലണ്ടിന്റെ മെല്ലെപ്പോക്കിന്റെ കാരണക്കാര്‍. മോര്‍ഗന്‍ 53 പന്തില്‍ നിന്നാണ് 33 റണ്‍സെടുത്തത്. സ്‌റ്റോക്‌സ് 34 റണ്‍സെടുത്തത് 64 പന്തില്‍ നിന്നു.

ഓപ്പണര്‍ ഹെയല്‍സും (13) മൊയ്ന്‍ അലിയും (11) കഴിഞ്ഞാല്‍ മറ്റാര്‍ക്കും രണ്ടണ്ണം കടക്കാനായില്ല. ബട്‌ലര്‍ (4), റാഷിദ് (7), പ്ലംകെറ്റ് (9) എന്നിവരാണ് നിസാരമായി വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്നിങ്‌സിന് തിരശ്ശീല വീഴാന്‍ ഒരു പന്ത് കൂടി ശേഷിക്കെ വുഡ് റണ്ണൗട്ടാവുകയായിരുന്നു. മൂന്ന് റണ്ണാണ് വുഡിന്റെ സംഭാവന. അഞ്ച് പന്തില്‍ നിന്ന് രണ്ട് റണ്ണെടുത്ത ജെയ്ക്ക് ബോള്‍ പുറത്താകാതെ നിന്നു.ഹന്‍സ അലി മൂന്നും റയീസും ജുനൈദം രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ഒരു വിക്കറ്റ് ശദബ് ഖാനും സ്വന്തമാക്കി.

Latest