Connect with us

National

നോട്ട് അസാധുവാക്കലിന് പ്രചോദനം അംബേദ്ക്കറില്‍ നിന്നാണെന്ന് യോഗി ആദിത്യനാഥ്

Published

|

Last Updated

ലഖ്‌നൗ: നോട്ട് അസാധുവാക്കല്‍ പ്രചോദനം ഡോ. ബി.ആര്‍. അംബേദ്ക്കറില്‍ നിന്നാണെന്ന് വാദവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ഹര്‍ണംപുര്‍ ഗ്രാമത്തില്‍ അംബേദ്ക്കര്‍ ജനകല്യാണ്‍ സമിതിയുടെ പരിപാടിയില്‍ അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് ശേഷം സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

അഴിമതി അവസാനിപ്പിക്കണമെങ്കില്‍ കറന്‍സിയുടെ പ്രചാരണത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് അംബേദ്ക്കര്‍ അഭിപ്രായപ്പെട്ടിരുന്നു. നരേന്ദ്രമോദിയുടെ ധീരമായ നീക്കമായിരുന്നു നോട്ട് അസാധുവാക്കലെന്നും സ്വാതന്ത്രത്തിന് ശേഷം ആദ്യമായൊരു നേതാവ് രാജ്യത്തെ അഴിമതി വിമുക്തമാക്കാന്‍ ധീരമായി മുന്നിട്ടിറങ്ങി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു