വിവിധ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി പി എസ് സി നീട്ടി

Posted on: June 14, 2017 7:52 pm | Last updated: June 14, 2017 at 10:20 pm

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് ഉള്‍പ്പെടെ നാലു തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി പി എസ് സി നീട്ടി. ജൂണ്‍ പതിനാലു മുതല്‍ ജൂണ്‍ ഇരുപത്തിയൊന്ന് വരെയാണ് തീയതി നീട്ടിയിരിക്കുന്നത്.ലാസ്റ്റ് ഗ്രേഡിനൊപ്പം അഗ്‌നിരക്ഷാസേനയിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ട്രെയിനി, ഫയര്‍മാന്‍ ട്രെയിനി, ഫയര്‍മാന്‍െ്രെഡവര്‍ കം പമ്പ് ഓപ്പറേറ്റര്‍ (കാറ്റഗറിനമ്പര്‍ 68/2017 മുതല്‍ 71/2017 വരെ) എന്നീ തസ്തികകളുടെ അപേക്ഷാ തീയതിയും നീട്ടിയിട്ടുണ്ട്.