Connect with us

Kerala

സംസ്ഥാനത്ത് സിപിഎം അക്രമത്തിന്റെ വഴി സ്വീകരിക്കുന്നു: കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎം തേര്‍വാഴ്ചയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരളത്തില്‍ വ്യാപകമായി സിപിഎം അക്രമം നടത്തുകയാണ്. ഒരു കേസിലും അന്വേഷണം നടക്കുന്നില്ല. ഒരാളുടെ പോലും മൊഴി എടുക്കുന്നില്ല. ബിജെപി നേതാക്കളുടെ വീടുകള്‍ പോലും അടിച്ചുതകര്‍ത്തു. ഗവര്‍ണറെ കണ്ട് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീതി തേടി മറ്റ് എവിടെയും പോകാനില്ലാത്തുകൊണ്ടാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. കേന്ദ്രത്തിന്റെ പ്രതിനിധി എന്ന നിലയില്‍ ഇടപെടണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ ആസൂത്രിതമാണ്, സംഘടിതമാണ്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.
ഡല്‍ഹിയില്‍ എകെജി ഭവനില്‍ അക്രമം നടന്നു എന്ന പ്രചാരണം നടത്തിയാണ് ഇവിടെ അക്രമം നടത്തുന്നത്. അവിടെ ഒരു അക്രമവും ഉണ്ടായിട്ടില്ല. പച്ചക്കള്ളം പ്രചരിപ്പിച്ചാണ് അക്രമം നടക്കുന്നത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ മാത്രം അക്രമം നടക്കുന്നു. സിപിഎമ്മിന് സ്വാധീനമുള്ള ബംഗാളിലോ ത്രിപുരയിലോ അക്രമങ്ങള്‍ ഇല്ലല്ലോ.ബിജെപിയെ മന:പൂര്‍വ്വം നശിപ്പിക്കണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്നതാണിത്. അമിത് ഷാ വന്ന് പോയതിന് ശേഷം കേരളം മുഴുവന്‍ കലാപം നടക്കുന്നു എന്ന വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിത്. ഇത് യാദൃശ്ചിക സംഭവമല്ല.നടത്തണമെന്ന് തീരുമാനിച്ച് ഉറച്ച് കൃത്രിമമായ കാരണം ഉണ്ടാക്കി കേരളത്തില്‍ അക്രമം നടത്തുകയാണ്. ഭരിക്കുന്ന പാര്‍ട്ടി ഇങ്ങനെ ചെയ്യാന്‍ പാടില്ല. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിട്ട് സിസിടിവി ദൃശ്യങ്ങള്‍ പോലും നല്‍കിയിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്തില്ലെന്നും കുമ്മനം പറഞ്ഞു

---- facebook comment plugin here -----

Latest