സംസ്ഥാനത്ത് ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം

Posted on: June 13, 2017 8:31 am | Last updated: June 13, 2017 at 10:39 am

ആലപ്പുഴ: സംസ്ഥാനത്തിന്റെ തീരക്കടലില്‍ ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത ബോട്ടുകള്‍ ബുധനാഴ്ച അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. പരമ്പരാഗത ഔട്ട് ബോര്‍ഡ്, ഇന്‍ ബോര്‍ഡ് യാനങ്ങള്‍ക്ക് ആഴക്കടലില്‍ പോകുന്നതിന് തടസമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാര്‍ബറുകളിലും ഇന്നു മുതല്‍ കൂടുതല്‍ പോലീസിന്റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കല്‍ മൈലിന് പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവില്‍ വന്നിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കാന്‍ കോസ്റ്റ് ഗാര്‍ഡിനെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനെയും അധികൃതര്‍ ചുമതലപ്പെടുത്തി കഴിഞ്ഞു.