കര്‍ണാടകയില്‍ ഇന്ന് ബന്ദ്; ജനജീവിതത്തെ ബാധിക്കില്ല

Posted on: June 12, 2017 10:10 am | Last updated: June 12, 2017 at 10:10 am

ബംഗളൂരു: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ണാടകത്തിലെ കര്‍ഷക സംഘടനകള്‍ തിങ്കളാഴ്ച ബന്ദ് ആചരിക്കുന്നു. അതേസമയം ബന്ദുമായി സഹകരിക്കില്ലെന്ന് വിവിധ സംഘടനകള്‍ അറിയിച്ച സാഹചര്യത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കാനിടയില്ല. ബസ്, ഓട്ടോ, കാബ് എന്നിവ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കുകയും ചെയും.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാദായി, മെക്കെദത്തു നദീജല പദ്ധതികള്‍ നടപ്പാക്കുകയെന്ന ആവശ്യവും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.