Connect with us

National

മൂന്ന് വര്‍ഷങ്ങള്‍; മോദി സന്ദര്‍ശിച്ചത് 62 രാജ്യങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഭരണത്തിലേറി മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചത് 62 വിദേശ രാജ്യങ്ങള്‍. ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി ഇപ്പോള്‍ കസാഖിസ്ഥാനിലാണ്. യൂറോപ്യന്‍ പര്യടനത്തിന് ശേഷമാണ് അദ്ദേഹം കസാഖിസ്ഥാനിലേക്ക് തിരിച്ചത്.

യൂറോപില്‍ ജര്‍മനി, സ്‌പെയിന്‍, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയായ ശേഷം മോദി നാല് തവണ അമേരിക്ക സന്ദര്‍ശിച്ചു. ഫ്രാന്‍സ്, റഷ്യ എന്നിവടങ്ങളില്‍ മൂന്ന് തവണയും ജപ്പാന്‍, നേപ്പാള്‍, സിംഗപ്പൂര്‍, ചൈന, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, കസാക്കിസ്ഥാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ രണ്ട് തവണ വീതവും അദ്ദേഹം സന്ദര്‍ശനം നടത്തി. അന്റാര്‍ട്ടിക്കയൊഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളും അദ്ദേഹം ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു.

മോദിയുടെ വിദേശ സന്ദര്‍ശനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വന്‍ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. എന്നാല്‍, രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മോദിയുടെ യാത്രകളെന്ന് ബിജെപി പറയുന്നു. ഇനി ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജര്‍മനിക്ക് തിരിക്കും. ജൂലൈ 7-8 തീയതികളില്‍ ഹാംബര്‍ഗില്‍ വെച്ചാണ് ജി-20 ഉച്ചകോടി നടക്കുന്നത്. 2014 ജൂണില്‍ ഭൂട്ടാനിലേക്കായിരുന്നു പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യയാത്ര.

മോദി സന്ദര്‍ശിച്ച രാജ്യങ്ങളും സന്ദര്‍ശന തീയതിയും

ഭൂട്ടാന്‍ (ജൂണ്‍ 15-16, 2014)
ബ്രസീല്‍ (ജൂലൈ 13-15, 2014)
നേപ്പാള്‍ (ആഗസ്റ്റ് 3-4,2014)
ജപ്പാന്‍ (ആഗസ്റ്റ് 30 സെപ്തംബര്‍ 3,2014)
യു.എസ്.എ (സെപ്തംബര്‍ 26-30,2014)
മ്യാന്മാര്‍ (നവംബര്‍ 11-13, 2014)
ആസ്‌ത്രേലിയ (നവംബര്‍ 14-18, 2014)
ഫിജി (നവംബര്‍ 19,2014)
നേപ്പാള്‍ (നവംബര്‍ 25-27,2014)
സീഷില്‍സ് (മാര്‍ച്ച് 10-11, 2015)
മൗറീഷ്യസ് (മാര്‍ച്ച് 11-12, 2015)
ശ്രീലങ്ക (മാര്‍ച്ച് 13-14, 2015)
സിങ്കപ്പൂര്‍ (മാര്‍ച്ച് 29, 2015)
ഫ്രാന്‍സ് (ഏപ്രില്‍ 9-11, 2015)
ജര്‍മനി (ഏപ്രില്‍ 12-14, 2015)
കാനഡ (ഏപ്രില്‍ 14-17, 2015)
ചൈന (മെയ് 14-15, 2015)
മംഗോളിയ (മെയ് 17-18, 2015)
റിപ്പബ്ലിക്ക് ഓഫ് കൊറിയ (മെയ് 18-19, 2015)
ബംഗ്ലാദേശ് (ജൂണ്‍ 6-7, 2015)
ഉസ്‌ബെക്കിസ്ഥാന്‍ (ജൂലൈ 6-7, 2015)
കസാഖിസ്ഥാന്‍ (ജൂലൈ 7-8, 2015)
റഷ്യ (ജൂലൈ 8-10, 2015)
തുര്‍ക്ക്‌മെനിസ്ഥാന്‍ (ജൂലൈ 10-11, 2015)
കിര്‍ഗിസ് റിപ്പബ്ലിക്ക് (ജൂലൈ 11-12, 2015)
താജിക്കിസ്ഥാന്‍ (ജൂലൈ 12-13, 2015)
യു.എ.ഇ (ആഗസ്റ്റ് 16-17, 2015)
അയര്‍ലാന്‍ഡ് (സെപ്തംബര്‍ 23, 2015)
യു.എസ്.എ (സെപ്തംബര്‍ 23-28, 2015)
യു.കെ (നവംബര്‍ 12-14, 2015)
തുര്‍ക്കി (നവംബര്‍ 15-16, 2015)
മലേഷ്യ (നവംബര്‍ 21-23, 2015)
സിംഗപ്പൂര്‍ (നവംബര്‍ 23-24, 2015)
ഫ്രാന്‍സ് (നവംബര്‍ 29-30, 2015)
റഷ്യ (ഡിസംബര്‍ 23-25, 2015)
അഫ്ഗാനിസ്ഥാന്‍ (ഡിസംബര്‍ 25, 2015)
പാകിസ്ഥാന്‍ (ഡിസംബര്‍ 25, 2015)
ബെല്‍ജിയം (മാര്‍ച്ച് 30, 2016)
യു.എസ്.എ (മാര്‍ച്ച് 31 ഏപ്രില്‍ 1, 2016)
സഊദി അറേബ്യ (ഏപ്രില്‍ 2-3, 2016)
ഇറാന്‍ (മെയ് 22-23, 2016)
അഫ്ഗാനിസ്ഥാന്‍ (ജൂണ്‍ 4, 2016)
ഖത്തര്‍ (ജൂണ്‍ 4-5, 2016)
സ്വിറ്റ്‌സര്‍ലാന്‍ഡ് (ജൂണ്‍ 5-6, 2016)
യു.എസ്.എ (ജൂണ്‍ 6-8, 2016)
മെക്‌സിക്കോ (ജൂണ്‍ 8, 2016)
ഉസ്‌ബെക്കിസ്ഥാന്‍ (ജൂണ്‍ 23-24, 2016)
മൊസംബിക് (ജൂലൈ 7, 2016)
ദക്ഷിണാഫ്രിക്ക (ജൂലൈ 7-9, 2016)
താന്‍സാനിയ (ജൂലൈ 9-10, 2016)
കെനിയ (ജൂലൈ 10-11, 2016)
വിയറ്റ്‌നാം (സെപ്തംബര്‍ 2-3, 2016)
ചൈന (സെപ്തംബര്‍ 3-5, 2016)
ലാവോസ് (സെപ്തംബര്‍ 7-8, 2016)
ജപ്പാന്‍ (നവംബര്‍ 10-12, 2016)
ശ്രീലങ്ക (മെയ് 11-12, 2017)
ജര്‍മനി (മെയ് 29-30, 2017)
സ്‌പെയിന്‍ (മെയ് 30-31, 2017)
റഷ്യ (മെയ് 31 ജൂണ്‍ 2, 2017)
ഫ്രാന്‍സ് (ജൂണ്‍ 2-3, 2017)
കസാകിസ്ഥാന്‍ (ജൂണ്‍ 8-9, 2017)

---- facebook comment plugin here -----

Latest