Kannur
ഫസലിനെ അറിയില്ല; മൊഴി നിഷേധിച്ച് സുബീഷ്

കണ്ണൂര്‍: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ബന്ധപ്പെട്ട് പുറത്ത് വന്ന മൊഴിയും, ഫോണ്‍ സംഭാഷണവും നിഷേധിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷ്. ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്നാണ് പോലീസിന് മൊഴികൊടുക്കേണ്ടിവന്നതെന്ന് സുബീഷ് പറഞ്ഞു.
ഡി.വൈ.എസ്.പിമാരായ പ്രിന്‍സ് എബ്രഹാം, സദാനന്ദന്‍ എന്നിവരാണ് തന്നെകൊണ്ട് ഇങ്ങനെയുള്ള മൊഴി പറയിപ്പിച്ചത്. ഫസലിനെ കണ്ടിട്ട് പോലുമില്ല. സഹരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. സ്വാഭാവികതക്കായി പലതവണ മൊഴി റെക്കോര്‍ഡ് ചെയ്തു. പ്രചരിക്കുന്ന ഫോണ്‍ സംഭാഷണം തന്റേതല്ല. തന്റെ മൊഴിയെടുക്കുന്നതിനിടെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ അടക്കമുള്ളവര്‍ പോലീസിനെ വിളിച്ചിരുന്നു.
നഗ്നനാക്കിയായിരുന്നു
പോലീസ് മര്‍ദനം. മൂന്ന് ദിവസം തുടര്‍ച്ചായി മര്‍ദിച്ചു. മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോള്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സുബീഷ് കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.