ഐ സി സി ചാമ്പ്യന്‍സ് ട്രോഫി : ബംഗ്ലാദേശിന് മിന്നുന്ന ജയം

Posted on: June 10, 2017 12:03 am | Last updated: June 10, 2017 at 12:03 am

കാര്‍ഡിഫ്: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിന് മിന്നുന്ന ജയം ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 266 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു. ഷക്കീബല്‍ ഹസന്റെയും(114) മുഹമ്മദുല്ലയുടെയും(106) സെഞ്ച്വുറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് വിജയക്കൊടി പറത്തിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത അമ്പതോവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 265 റണ്‍സടിച്ചത്. ന്യൂസിലാന്‍ഡ് ബാറ്റിംഗില്‍ തിളങ്ങിയത് മധ്യനിരയില്‍ 63 റണ്‍സടിച്ച റോസ് ടെയ്‌ലറാണ്.