Connect with us

National

കാശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമം; അഞ്ച് ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വധിച്ചു. കാശ്മീരിലെ ഉറി സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.

ഉറി മേഖലയില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കെയാണ് രാജ്യത്തേക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി കണ്ടതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

ഇതോടെ മേഖലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 12 ആയി. ഈ വര്‍ഷം 23 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ സൈന്യം തകര്‍ത്തിട്ടുണ്ട്. 39 തീവ്രവാദികളെ വധിക്കുകയും ചെയ്തു.