ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിനു നേരെ നിരന്തര സൈബര്‍ ആക്രമണം. ചാനലിന്റെ വെബ്‌സൈറ്റും മറ്റു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടക്കുന്നതെന്ന് അല്‍ജസീറ വെബ്‌സൈറ്റില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സഊദി അടക്കമുള്ള അറബ് രാഷ്ട്രങ്ങള്‍ അല്‍ജസീറ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
നേരത്തെ ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ നല്‍കിയ വ്യാജ വാര്‍ത്തകളാണ് മറ്റു അറബ് രാഷ്ട്രങ്ങളെ ഖത്തറിന് നേരെ തിരിയാന്‍ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.