ട്രംപിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എഫ്ബിഐ ഡയറക്ടര്‍

Posted on: June 8, 2017 10:39 pm | Last updated: June 9, 2017 at 10:32 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി. ട്രംപ് ഭരണകൂടം എഫ്ബിഐയെക്കുറിച്ചു കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും മേധാവിയായിരുന്ന തന്നെ മോശക്കാരനാക്കി ചിത്രീകരിക്കുകയും ചെയ്‌തെന്നു കോമി ആരോപിച്ചു. കഴിഞ്ഞ മാസമാണ് ജയിംസ് കോമിയെ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു ട്രംപ് പുറത്താക്കിയത്.

സെനറ്റ് കമ്മിറ്റിക്കു മുന്‍പാകെ മൊഴി നല്‍കവെയാണു സര്‍ക്കാരിനും ട്രംപിനും എതിരായി കോമി ആഞ്ഞടിച്ചത്. തന്നെ പുറത്താക്കിയതിനു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഫ്ബിഐ ഡയറക്ടറെ മാറ്റുന്നതിനു നിയമപ്രകാരം കാരണം വ്യക്തമാക്കേണ്ടതില്ല. എന്നാല്‍, എഫ്ബിഐയുടെ പ്രവ!ര്‍ത്തനം താളംതെറ്റിയെന്നും സംഘത്തിന്റെ ആത്മവിശ്വാസം ഇല്ലാതെയെന്നും ചൂണ്ടിക്കാട്ടി പുറത്താക്കിയതു തന്നെ അപമാനിക്കാനാണെന്നും കോമി ആരോപിച്ചു.